Menu Close

News & Updates


.

ഉസ്‌വത്തുല്‍ ഹസനക്ക് നവ സാരഥികള്‍

07/08/2019

ഉസ്‌വത്തുല്‍ ഹസനക്ക് നവ സാരഥികള്‍

ദേളി: സഅദിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ വിദ്യര്‍ത്ഥി സംഘടന ഉസ്‌വത്തുല്‍ ഹസന സാഹിത്യ സമാജത്തിന് നവ സാരഥികളെ തെരഞ്ഞെടുത്തു. 'ഖുര്‍ആന്‍ നേരിന്റെ മാര്‍ഗം' എന്ന പ്രമേയത്തില്‍ നടന്ന കൗണ്‍സില്‍ മുദരിസ് അന്‍വര്‍ അലി സഖാഫിയുടെ നേതൃത്തില്‍ ഹാഫിസ് യൂസുഫ് സഖാഫി അയ്യങ്കേരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഹാഫിസ് അഹ് മദ് സഅദി ചേരൂര്‍ നവസാരഥികളെ പ്രഖ്യാപിച്ചു. ഹാഫിള് ഹുസൈന്‍ വിദ്യാനഗര്‍ സ്വാഗതവും ഹാഫിസ് സഈദ് മോണ്ടുഗോളി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി മുഹമ്മദ് തുഫൈല്‍ നിലേശ്വരം (പ്രസിഡന്റ്) ഹാഫിസ് സഈദ് മോണ്ടുഗോളി (ജനറല്‍ സെക്രട്ടറി), ഹാഫിസ് അലി മാസിന്‍ ശിറിയ ഫിനാന്‍സ് സെക്രട്ടറി, സയ്യിദ് അഷ്ഫാഖ് ആദൂര്‍, അബ്ദുല്‍ നാസര്‍ കബക്ക, (വൈസ് പ്രസിഡന്റുമാര്‍), ഹാഫിള് ഹുസൈന്‍, മുഹമ്മദ് ആറങ്ങാടി (ജോയിന്‍ സെക്രട്ടറിമാര്‍) എന്നിവരെയും മുഹമ്മദ് തന്‍ശിഹ് സിയാറത്തിന്‍കരയെ കാമ്പസ് ലീഡറായും തെരഞ്ഞെടുത്തു.


More Photos