Menu Close

News & Updates


...

സഅദിയ്യ 4 സംരംഭങ്ങളുടെ സമര്‍പ്പണം നാളെ കുമ്പോല്‍ തങ്ങള്‍ നിര്‍വ്വഹിക്കും

25/06/2019

ദേളി: സഅദിയ്യ നാല് സംരംഭങ്ങള്‍ക്ക് നാളെ (ബുധന്‍) തുടക്കമാവും. രാവിലെ 9.30ന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 10 മണിക്ക് കുരുന്ന് മനസ്സുകളില്‍ ഖുര്‍ആന്‍ വെളിച്ചം എന്ന സന്ദേശത്തോടെ ആരംഭിക്കുന്ന നൂര്‍ വാലി ഇസ്ലാമിക്ക് പ്രീസ്‌കൂള്‍, 10.30ന് സയന്‍സ്, കൊമേഴ്‌സ്, ഹുമാനിറ്റീസ്, ശരീഅത്ത്, അഫ്‌സലുല്‍ ഉലമാ എന്നീ കോഴ്‌സുകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍, 11 മണി വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയവര്‍ക്ക് ദൗറ, പ്ലസ് വണ്‍ കൊമേഴ്‌സ്, അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തോടെയുള്ള ഖുര്‍ആന്‍ അക്കാദമി എന്നീ സംരംഭങ്ങളുടെ ഉദ്ഘാടനം പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും.

 


More Photos