Menu Close

News & Updates


ശരീഅത്ത് കോളേജ് ദര്‍സ് ആരംഭം പ്രിന്‍സിപ്പല്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

സഅദിയ്യ ശരീഅത്ത് കോളേജ് ദര്‍സ് ആരംഭിച്ചു

24/06/2019

ദേളി: സഅദിയ്യ ശരീഅത്ത് കോളേജിന്റെയും തഖസ്സുസ് പി ജി കോഴ്‌സിന്റെയും ദര്‍സ് ആരംഭം പ്രിന്‍സിപ്പല്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സദര്‍ മുദരിസ് കെ കെ ഹുസൈന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പരിപാടിക്ക് തുടക്കം കുറിച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സന്ദേശ പ്രഭാഷണം നടത്തി. പി പി ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് സ്വാലിഹ് സഅദി, സൈദലവി ഖാസിമി, അബ്ദുല്‍ ഗഫാര്‍ സഅദി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്‍ ലതീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സൈഫുദ്ധീന്‍ സഅദി, ഉസ്മാന്‍ സഅദി, ആബിദ് സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.

 


More Photos