Menu Close

News & Updates


കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വ്വഹിക്കുന്നു.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; അമ്പതിന കര്‍മ്മ പദ്ധതികളുമായി സഅദിയ്യ ഹൈസ്‌കൂള്‍ 

15/06/2019

സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന്റെ ഭാഗമായി സഅദിയ്യ ഹൈസ്‌കൂളില്‍ അമ്പതിന കര്‍മ്മ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. വിദ്യാരംഗം, ഹെല്‍ത്ത്, ആര്‍ട്ട്, സോഷ്യല്‍, മഴവില്‍, ലിറ്ററസി, ഇക്കോ തുടങ്ങിയ ക്ലബ്ബുകള്‍ക്കു കീഴിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിലെ പ്രഥമ പരിപാടിയായ ഹരിത കാബസ് പദ്ധതിയുടെ  ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ വിതരണവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തി.

അമ്പതിന കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍  അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കോട്ടപ്പുറം വിഷയാവതരണവും ഇസ്മായില്‍ സഅദി പറപ്പള്ളി മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് ഹിബത്തുള്ള അഹ്‌സനി, ഇബ്രാഹിം സഅദി വിട്ടല്‍, പി ടി എ പ്രസിഡന്റ് ശാഫി കുബള, ഹാഫിള് അഹ്മദ് സഅദി, മുസ്തഫ തളിപ്പറമ്പ്, നാഗേഷ് മാസ്റ്റര്‍, അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

 


More Photos