ദേളി. സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ സ്‌കൂള്‍ പ്രവേശനോത്സവ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഹരിത ക്യാമ്പസ് പദ്ധതിക്കു പ്രൗഢമായ തുടക്കം. സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി സഅദിയ്യ സെക്രട്ടറി കെ.സി റോഡ് ഹുസൈന്‍ സഅദി ഉല്‍ഘാടനം ചെയ്തു. ഇബ്‌റാഹീം സഅദി വിട്ടല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സന്ദേശ പ്രഭാഷണവും ഇസ്മായീല്‍ സഅദി പാറപ്പള്ളി മുഖ്യ പ്രഭാഷണവും നടത്തി.
അറിവനുഭവങ്ങളുടെ ആദ്യാക്ഷരം കുറിക്കുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സയ്യിദ് ഹിബത്തുള്ള അഹ്‌സനി , സയ്യിദ് സീതിക്കോയ എന്നിവര്‍ അലിഫെഴുത്തിന് നേതൃത്വം നല്‍കി.
ഹരിത കാമ്പസ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള വൃക്ഷ തൈ വിതരണം പി.ടിഎ പ്രസിഡണ്ട് ശാഫി കുമ്പള നിര്‍വഹിച്ചു. പരിസ്തിതി സംരക്ഷണ പ്രതിജ്ഞ, വിദ്യാ മധുരം, എന്റെ തണല്‍, ഹാപ്പി നാച്വര്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം അറിയിച്ചു.
കെ.എസ് മുസ്തഫ, ഹമീദ് പരപ്പ, നാഗേഷ് മാസ്റ്റര്‍ മല്ലം, അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.