Menu Close

News & Updates


പ്രാര്‍ത്ഥനാ സമ്മേളനം എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യുന്നു.

വിശുദ്ധ റമളാന്‍ പകര്‍ന്നു നല്‍കിയ ആത്മ വിശുദ്ധി വരും നാളുകളെ ചൈതന്യമാക്കണം- താജുശ്ശരീഅ

30/05/2019

ദേളി വിശുദ്ധ റമളാനില്‍ ആര്‍ജ്ജിച്ച ആത്മ വിശുദ്ധിയും ത്യാഗ സന്നദ്ധതയും വരും നാളുകളെ കൂടുതല്‍ ചൈതന്യവത്താക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത വൈസ് പ്രസിഡണ്ട് താജുശ്ശരീഅഃ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അഭിപ്രായപ്പെട്ടു. റമളാന്‍ 25-ാം രാവില്‍ ദേളി സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. വിശപ്പിന്റെ വിളിയറിഞ്ഞതിലൂടെ പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള അവസരമാണ് തുറന്നത്. ആരാധനകളും ആത്മീയ ഉണര്‍വും ഭാവി ജീവിത്തിന് വെളിച്ചമാകണം. മാനവ സാഹദോര്യത്തിന്റെ നല്ല മാതൃകകളാണ് ഓരോ റമളാാനും സമ്മാനിക്കുന്നത്. ഒരു വിശ്വാസി എങ്ങനെയായിരിക്കണമെന്ന ജീവിത മാതൃകയാണ് റമളാന്‍. പുണ്യമാസം കഴിയുന്നതോടെ നന്മയുടെയും സേവനത്തിന്റെയും വഴിയില്‍ കൂടുതല്‍ സജീവമാകാന്‍ നമുക്കാവണം, അദ്ദേഹം പറഞ്ഞു. സമൂഹ നോമ്പ് തുറയിലും സമാപന ദുആ സംഗമത്തിലും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഒത്ത് കൂടിയത്. 
പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സംഗമത്തില്‍ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം ആശംസിച്ചു. 
സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദീ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, മൊയ്തു സഅദി ചേരൂര്‍, ജാബിര്‍ സഖാഫി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്മാന്‍ കല്ലായി, അഹ്മദ് ബെണ്ടിച്ചാല്‍, മുഹമ്മദ് ഹാജി അടുക്കം, എം ടി പി അബ്ദുറഹ്മാന്‍ ഹാജി, സത്താര്‍ ഹാജി ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. 
മഹ്‌ളറത്തുല്‍ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരിയും ഖതമുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളും ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളും സ്വാലിഹ് സഅദിയും തൗബാ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ടയും നേതൃത്വം നല്‍കി. 
തുടര്‍ന്ന് നടന്ന സമൂഹ നോമ്പ് തുറയില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ധീഖ് സഖാഫി ആവളം, ഇസ്മാഈല്‍ ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തി. സമാപന ദുആ സമ്മേളനത്തിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കി. ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദി പറഞ്ഞു.


More Photos