Menu Close

News & Updates


പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കമ്പോല്‍ പതാക ഉയര്‍ത്തുന്നു.

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ തുടക്കം

29/05/2019

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തലോടെ പ്രൗഢ തുടക്കം. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹിബതുല്ല അഹ്‌സനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ശറഫുദ്ധീന്‍ സഅദി, ചിയ്യൂര്‍ അബ്ദുല്ല സഅദി, അഹ്മദ് ഫാസില്‍ സഅദി, ഹാഫിള് അഹ് മദ് സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്ല ഹാജി കളനാട്, അഹ്മദ് ബെണ്ടിച്ചാല്‍, ഷാഫി കണ്ണംപള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
ളുഹ്ര്‍ നിസ്‌കാരാനന്തരം നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, അസ്മാഉല്‍ ഹുസ്‌ന എന്നീ പരിപാടികള്‍ക്ക് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന നടത്തും. 
വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രാരംഭ സംഗമം സമസ്ത കേന്ദ്ര മുശാവറ പൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ആത്മീയ പ്രഭാഷണം നടത്തും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം ആശംസിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സൈദലവി ഖാസിമി കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ശേഷം നടക്കു ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. മുഹമ്മദ് സ്വാലിഹ് സഅദി, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദീ ചെമ്മനാട് സംബന്ധിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉല്‍ബോധനം നടത്തും.
തൗബ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും. സമൂഹ നോമ്പ് തുറ, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്ര്‍ എന്നീ നിസ്‌കാരങ്ങള്‍ക്ക് ശേഷം സമാപന പ്രാര്‍ത്ഥനാ സമ്മേളനം ആരംഭിക്കും. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.


More Photos