Menu Close

News & Updates


...

സഅദിയ്യക്ക് അഭിമാന നേട്ടവുമായി മുഹമ്മദ് ഷമ്മാസ്

22/05/2019

സഅദിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഷമ്മാസാണ് വിശുദ്ധ ഖുര്‍ആന്‍ ഹിഫ്‌ള് പഠനം     പൂര്‍ത്തിയാക്കുമ്പോള്‍ സഅദിയ്യക്ക് അഭിമാനമാകുന്നത്. പഠിച്ചത് മുഴുവന്‍ ജല്‍സത്തുദൗറ (ഒരേ ഇരുത്തത്തില്‍       ഖത്തം ഓതിത്തീര്‍ക്കല്‍) തീര്‍ത്ത് കൊണ്ടാണ് ഷമ്മാസ് ശ്രദ്ധേയനാവുന്നത്. ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു വര്‍ഷം കൊണ്ടാണ് സാധാരണയില്‍ ജല്‍സത്തുദൗറ തീര്‍ക്കല്‍. പക്ഷെ ഷമ്മാസ് ഹാഫിള് ആകുന്ന അതേ ദിവസം ജല്‍സത്തുദൗറ തീര്‍ത്ത് ഹാഫിളായിരിക്കുകയാണ്.ഇതിന് മുമ്പ് മുഹമ്മദ് തസ്‌നീം എന്ന വിദ്യാര്‍ത്ഥി കൂടി   ഹാഫിള് ആകുന്ന സമയത്ത് തന്നെ ജല്‍സത്തുദൗറയും പൂര്‍ത്തിയാക്കി സഅദിയ്യക്ക് അഭിമാനമായിട്ടുണ്ട്.

 


More Photos