Menu Close

News & Updates


...

25-ാം വര്‍ഷവും 100 ശതമാനം വിജയം കൊയ്ത് സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

06/05/2019

ദേളി : സി ബി എസ് ഇ പത്താം തരം  പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 25-ാം  വര്‍ഷമാണ് തുടര്‍ച്ചയായ 100% വിജയം നേടുന്നത്.  പരീക്ഷ എഴുതിയ 120 വിദ്യാര്‍ഥികളില്‍ 30 വിദ്യാര്‍ഥികള്‍ 85% തിന്ന് മുകളില്‍ മാര്‍ക്ക് നേടിയപ്പോള്‍ ബാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികളും 70% തിന്ന് മുകളില്‍ മാര്‍ക്ക് നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും സഅദിയ പ്രസിഡന്റ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി ഫസല്‍ കോയമ്മ തങ്ങള്‍ കുറ, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ. പി. അബ്ദുള്ള മുസ്ലിയാര്‍, സ്‌കൂള്‍ മാനേജര്‍ എം. എ. അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പാള്‍ എം. എം. ഹനീഫ എന്നിവര്‍ അഭിനന്ദിച്ചു.

 


More Photos