Menu Close

News & Updates


...

എസ് എസ് എല്‍ സി പരീക്ഷാ ഫലം; സഅദിയ്യ സ്ഥാപനങ്ങള്‍ക്കു നൂറു മേനി

06/05/2019

ദേളി. ജാമിഅ സഅദിയ്യ അറബിയ്യയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ജേതാക്കളായി. സഅദിയ്യ ബോയ്‌സ് ആന്റ് ഗേള്‍സ് ഓര്‍ഫനേജ്, ജൂനിയര്‍ ശരീഅത്ത്, സഅദിയ്യ ഗാര്‍ഡന്‍, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, ബോര്‍ഡിംഗ് മദ്രസ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പരീക്ഷ എഴുതിയവരാണ് ഉയര്‍ന്ന നിലവാരത്തില്‍ ജേതാക്കളായത്.

വിജയികളെ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ കൂറാ, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം, പി ടി എ പ്രസിഡണ്ട്് ശാഫി കുമ്പള, സ്ഥാപന ഭാരവാഹികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.

 


More Photos