Menu Close

News & Updates


സമസ്ത ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅഃ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യുന്നു.

ഗോള്‍ഡന്‍ ജൂബിലി വിളംബരമായി സഅദിയ്യ ലീഡേഴ്‌സ് ഗ്രാന്റ് അസംബ്ലിക്ക് പ്രൗഢ സമാപ്തി;

01/05/2019

തീവ്രവാദം വളര്‍ത്തുന്ന ആശയധാരകള്‍ക്കെതിരെ ജാഗ്രത വേണം:ഗോള്‍ഡന്‍ ജൂബിലി വിളംബരമായി സഅദിയ്യ ലീഡേഴ്‌സ് ഗ്രാന്റ് അസംബ്ലിക്ക് പ്രൗഢ സമാപ്തി;

ഡിസംബറില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി വിളംബരം മുഴക്കി സംഘടിപ്പിച്ച സാദരം സഅദിയ്യ ലീഡേഴ്‌സ് ഗ്രാന്റ് അസംബ്ലിക്ക് കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ പ്രൗഢ സമാപനം. 

 ശ്രീലങ്കയില്‍ നടന്ന തീവ്രവാദ ആക്രമത്തില്‍ മരണപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്ന അസംബ്ലി ആഗോള തീവ്രവാദം വളര്‍ത്തുന്ന ആശയധാരകള്‍ക്കെതിരെ വിശ്വാസി സമൂഹവും സംഘടനകളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു. വെറുപ്പിന്റെയും വര്‍ഗീയതയുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് രഷ്ട്രീയ കക്ഷികള്‍  പിന്തുണ നല്‍കരുത്.   

   ജില്ലയിലെ സുന്നി പ്രാസ്ഥാനിക നേതൃത്വം ഓന്നായി സംഗമിച്ച ഗ്രാന്റ് അസംബ്ലിക്ക്  ദേളി സഅദാബാദിലെ ജലാലിയ്യ ഓഡിറ്റോറിയമാണ് സാക്ഷിയായത്.  

    നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ്  അശറ്ഫ് തങ്ങള്‍ മഞ്ഞംപാറ  നതൃത്വം നല്‍കി. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പതാക ഉയര്‍ത്തി.  താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍  ഉദ്ഘാടനം ചെയ്തു.  

   'ലീഡേഴ്‌സ് ക്വാളിറ്റി' പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും   'കനല്‍ പഥങ്ങള്‍ കടന്ന്'  എന്‍ അലി അബ്ദുല്ലയും  'സഅദിയ്യയുടെ വഴി' മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും അവതരിപ്പിച്ചു. 

    സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍,   സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍,  സയ്യിദ് അലവി തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, സൈദലവി ഖാസിമി , അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഡോ.അബ്ദുല്ല കാഞ്ഞങ്ങാട്, അഷ്‌റഫ് സഅദി ആരിക്കാടി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍ , പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്ല സഅദി ചീയൂര്‍, സിദ്ദിഖ് സഖാഫി ആവളം, മുനീര്‍ സഅദി,  എന്‍ എ അബൂബക്കര്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി മുല്ലച്ചേരി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, ചിത്താരി അബ്ദുല്ല ഹാജി, എം ടി പി അബ്ദുറഹ്മാന്‍ ഹാജി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, മദനി ഹമീദ് ,  സി എല്‍ ഹമീദ് ചെമ്മനാട്, അബ്ദുല്‍ ഗഫൂര്‍ ഹാജി ചെമ്മനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.  കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു. 

   ഡിസംബര്‍ വരെയുള്ള സമ്മേളന കര്‍മ്മ പദ്ധതികള്‍ അംഗീകരിച്ചു. ജില്ലയിലെ ഒമ്പത് സോണുകളിലേക്ക് കണ്‍വീനര്‍മാരെ തെരെഞ്ഞെടുത്തു. 

 


More Photos