Menu Close

News & Updates


സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍ എം എ ഉസ്താദ് ആണ്ടു നേര്‍ച്ചയ്ക്ക് വെള്ളിയാഴ്ച്ച കൊടിയേറും,

03/01/2019

കാസര്‍കോട്: നാല് പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭക്കും ആര്‍ജ്ജവ നേതൃത്വം നല്‍കിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമാ എം.എ.ഉസ്താദിന്റെയും രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച്ച (ജനുവരി 4) ദേളി സഅദിയ്യയില്‍ കൊടിയേറും.

     ജനുവരി 4ന് ഉച്ചക്ക് 1.30ന് നടക്കുന്ന എട്ടിക്കുളം താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കരയും 4.30ന് നൂറുല്‍ ഉലമാ എം.എ ഉസ്താദ് മഖ്ബറ സിയാറത്തിന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാറും നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും. 6.30ന് നടക്കുന്ന ഖതമുല്‍ ഖുര്‍ആന്‍ സംഗമം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും.

ജനുവരി 5ന് രാവിലെ 9.30 ന് ഉദ്ഘാടനം സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ പി അബ്ദുല്ല മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തും. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ഹസനുല്‍ അഹ് ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ് ദല്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സൈദലവി ഖാസിമി കരിപ്പൂര്‍, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, അബ്ദുല്‍ ഖാദര്‍ കല്ലട്ര, പ്രൊഫസര്‍ യു സി അബ്ദുല്‍ മജീദ്, അബ്ദുറഷീദ് നരിക്കോട്, ഹമീദ് ഈശ്വരമംഗലം, മുഹമ്മദ് അമീന്‍ സഖാഫി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുക്രി ഇബ്രാഹിം ഹാജി, എന്‍ എ അബൂബക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, മുഹമ്മദ് ഹാജി ലണ്ടന്‍, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, അബൂബക്കര്‍ ഹാജി മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.

10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ത്ഥന നടത്തും. 

11 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സഅദി പണ്ഡിത സമ്മേളനം ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, സുലൈമാന്‍ സഅദി വാളാട് വിഷയാവതരണം നടത്തും. കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി തുടങ്ങിയവര്‍ പ്രസംഗിക്കും.

2 മണിക്ക് നടക്കുന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ മൗലിദ് സംഗമം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥന നടത്തും. സയ്യിദ് യു പി എസ് തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, പി എ കെ മുഴപ്പാല, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 3 മണിക്ക് ശൈഖ് ജീലാനി അനുസ്മരണത്തിന് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് സഅദിയ്യ സംഘത്തിന്റെ മുഹ്‌യദ്ധീന്‍ മാല ആലാപനം നടക്കും.

വൈകുന്നേരം 4.30ന് നടക്കുന്ന സമാപന ദുആ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡണ്ട്  ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ അനുസ്മരണ പ്രഭാഷണവും നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാഥിതിയായിരിക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, മഞ്ഞനാടി അബ്ബാസ് മുസ് ലിയാര്‍, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്യാപള്ള, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പ്രൊ. എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി, ഡോ. അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ചെ, കെ പി ഹുസൈന്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.

 


More Photos