Menu Close

Events & Occasions


സഅദിയ്യ ഗോൾഡൻ ജൂബിലി: 28ന് മുസ്‌ലിം ചരിത്ര സെമിനാർ

23/09/2019

കാസർകോട്: കേരള മുസ്‌ലിം ചരിത്രത്തെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന കേരള മുസ്‌ലിം ചരിത്ര സെമിനാർ ഈ മാസം 28ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. സഅദിയ്യ ഗോൾഡൻ ജൂബിലി സംരംഭമായി ആരംഭിക്കുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം റിസർച്ച് സെന്ററിന് കീഴിലാണ് ഒരു ദിവസത്തെ സെമിനാർ നടക്കുന്നത്. കാസർകോട് ജില്ലയിലേയും പരിസരങ്ങളിലേയും ചരിത്ര വിദ്യാർഥികൾ സംബന്ധിക്കുന്ന സെമിനാർ കേരള മുസ്‌ലിം ചരിത്രത്തെകുറിച്ചുള്ള പുതിയ വെളിപ്പെടുത്തലായി മാറും. ഉത്തര മലബാറിലെ അറിയപ്പെടാത്ത നാഗരികതയെക്കുറിച്ച് ആഴത്തിലുള്ള പ്രബന്ധങ്ങളുണ്ടാകും. സൂഫി സ്വാധീനത്തെക്കുറിച്ചും മലബാറിലെ സാംസ്‌കാരിക നവോത്ഥാന മുന്നേറ്റത്തെക്കുറിച്ചും പ്രബന്ധങ്ങളുണ്ടാകും